പാരഷൂട്ട് അപകടത്തിൽ വ്യോമസേന ഉദ്യോഗസ്ഥൻ മരിച്ചു
Saturday, February 8, 2025 12:23 AM IST
ആഗ്ര: യുപിയിലെ ആഗ്രയിൽ പാരഷൂട്ട് ട്രെയിനിംഗിനിടെ അപകടത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥൻ മരിച്ചു. വാറന്റ് ഓഫീസർ മഞ്ജുനാഥ് ആണു മരിച്ചത്.
ഇദ്ദേഹവും 11 ട്രെയിനികളും ഇന്നലെ രാവിലെ 8.30ന് വ്യോമസേനാ വിമാനത്തിൽനിന്ന് പാരഷൂട്ട് ഉപയോഗിച്ച് ചാടിയപ്പോഴായിരുന്നു അപകടം.
11 പേരും സുരക്ഷിതരായി നിലത്തിറങ്ങി. എന്നാൽ, മഞ്ജുനാഥിന്റെ പാരഷൂട്ട് തുറന്നില്ല. ഇദ്ദേഹം ഗോതന്പുപാടത്തേക്ക് വീണു. മഞ്ജുനാഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കർണാടക സ്വദേശിയാണ് മഞ്ജുനാഥ്.