മഹാകുംഭമേളയിൽ വീണ്ടും തീപിടിത്തം
Saturday, February 8, 2025 1:41 AM IST
മഹാകുംഭ്നഗർ: മഹാകുഭമേളയുടെ ഇസ്കോൺ ക്യാന്പിലെ സെക്ടർ 18ൽ ഇന്നലെയുണ്ടായ തീപിടിത്തം സമീപത്തെ ക്യാന്പുകളിലേക്കു പടർന്നത് പരിഭ്രാന്തി പരത്തി.
സംഭവത്തിൽ ആർക്കും ജീവഹാനിയോ പരിക്കോ ഉണ്ടായിട്ടില്ല. രാവിലെ 10.35ന് വിവരമറിഞ്ഞ അഗ്നിശമനസേന ഉടനടി സ്ഥലത്തെത്തി അരമണിക്കൂറിനുള്ളിൽ തീയണച്ചു.
പന്ത്രണ്ടോളം ക്യാന്പുകളിലേക്ക് പടർന്ന തീ നിരവധി നാശനഷ്ടങ്ങൾക്കു കാരണമായെന്നാണു വിവരം. കഴിഞ്ഞ മാസം 19ന് സെക്ടർ 19ൽ സമാനസംഭവമുണ്ടായിരുന്നു. ജനുവരി 25ന് സെക്ടർ രണ്ടിൽ ഷോർട്ട് സർക്യൂട്ട് മൂലം രണ്ടു കാറുകൾക്കും തീപിടിച്ചിരുന്നു.