ന്യൂ​ഡ​ൽ​ഹി: സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ളജി​നും നോ​യി​ഡ​യി​ലെ​യും മ​യൂ​ർ വി​ഹാ​റി​ലെ​യും ര​ണ്ടു സ്കൂ​ളു​ക​ൾ​ക്കും ഇ-​മെ​യി​ലി​ലൂ​ടെ ബോം​ബ് ഭീ​ഷ​ണി.

കാം​പ​സു​ക​ളി​ൽനി​ന്നു വി​ദ്യാ​ർ​ഥി​ക​ളെ ഒ​ഴി​പ്പി​ച്ചു പോ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. സം​ശ​യ​ക​ര​മാ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചു.