മണിപ്പുർ: സൈനിക ക്യാമ്പില്‍നിന്ന് ആയുധങ്ങള്‍ കൊള്ളയടിച്ചു
Monday, February 10, 2025 1:27 AM IST
ഇംഫാല്‍: മണിപ്പുരിലെ തൗബാലില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന് (ഐആര്‍ബി) ഔട്ട്പോസ്റ്റില്‍ നിന്ന് കലാപകാരികൾ തോക്കുകളും വെടിയുണ്ടകളും ഉൾപ്പെടെ കൊള്ളയടിച്ചു. നിറതോക്കുമായി വാഹനങ്ങളിലെത്തിയ അക്രമികള്‍ തൗബാലിലെ കാക്മയ് മേഖലയിലുള്ള ഔട്ട്പോസ്റ്റില്‍ കടന്ന് കൊള്ള നടത്തുകയായിരുന്നു. ആറ് എസ്എല്‍ആര്‍ റൈഫിളുകളും മൂന്ന് എകെ 47 റൈഫിളുകളും വെടിയുണ്ടകളും ഉൾപ്പെടെയാണ് സംഘം കവർന്നത്.
സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചു. കലാപകാരികളെ കണ്ടെത്താൻ വ്യാപക തെരച്ചിൽ പുരോഗമിക്കുകയാണ്.