നാലുദിവസത്തിനിടെ ഒമ്പത് മരണം: ഛത്തീസ്ഗഡിൽ അന്വേഷണം
Sunday, February 9, 2025 4:19 AM IST
ബിലാസ്പുർ: ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ നാലുദിവസത്തിനിടെ ഒന്പതുപേർ മരിച്ചതിനെത്തുടർന്ന് അന്വേഷണം. ബിലാസ്പുരിലെ കോനിക്കു സമീപം ലോഫാൻദിയിലാണു സംഭവം. വ്യാജമദ്യമാകാം മരണകാരണമെന്ന നിഗമനത്തിലാണ് അധികൃതർ.