മുഡ കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
Saturday, February 8, 2025 12:23 AM IST
ബംഗളൂരു: മൈസൂരു നഗരവികസന അഥോറിറ്റി (മുഡ) ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഹൈക്കോടതിയിൽനിന്ന് ആശ്വാസ വിധി. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെടുന്ന ഹർജി കർണാടക ഹൈക്കോടതി തള്ളി.
കുറ്റാരോപിതനായ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുമ്പോൾ കേസിൽ നീതിയുക്തമായ അന്വേഷണം ഉണ്ടാവില്ലെന്നു ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണയാണു ഹർജി നല്കിയത്.
ലോകായുക്ത നടത്തിയ അന്വേഷണം പക്ഷപാതപരമോ തെറ്റായതോ ആണെന്ന സൂചനയില്ല. അതിനാൽ ഹർജി തള്ളുകയാണെന്ന് ജസ്റ്റീസ് എം. നാഗപ്രസന്ന വിധിയെഴുതി.