രാഹുൽ ഗാന്ധി അർബൻ നക്സൽ: അനുരാഗ് ഠാക്കൂർ
Monday, February 10, 2025 1:17 AM IST
ലക്നോ: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്കെതിരേ രൂക്ഷ വിമർശനമുന്നയിച്ച് ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ. രാഹുൽ അർബൻ നക്സൽ ആണെന്ന് ഠാക്കൂർ ആക്ഷേപിച്ചു. അരവിന്ദ് കേജരിവാളിനെക്കാളും വലിയ അരാജകവാദിയാണ് രാഹുലെന്ന് ഠാക്കൂർ കുറ്റപ്പെടുത്തി.
രാഹുൽ ഭരണഘടനാ സ്ഥാപനങ്ങളെ അനാദരിക്കുകയാണെന്ന് അനുരാഗ് ഠാക്കൂർ ആരോപിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട് നടന്നെന്ന രാഹുൽഗാന്ധിയുടെ ആരോപണത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുൻ കേന്ദ്രമന്ത്രികൂടിയായ അനുരാഗ് ഠാക്കൂർ. ഹിമാചൽപ്രദേശിലെ ഹമീർപുർ ലോക്സഭാ മണ്ഡലത്തെയാണ് ഠാക്കൂർ പ്രതിനിധാനം ചെയ്യുന്നത്.