ദലൈ ലാമയുടെ സഹോദരൻ ഗ്യാലോ തോണ്ഡുപ് അന്തരിച്ചു
Monday, February 10, 2025 1:17 AM IST
കോൽക്കത്ത: ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുടെ മൂത്ത സഹോദരൻ ഗ്യാലോ തോണ്ഡുപ് (97) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ബംഗാളിലെ കലിംപോംഗിലായിരുന്നു അന്ത്യം. കുടുംബാംഗങ്ങൾ എത്തിയശേഷം ചൊവ്വാഴ്ച സംസ്കാരം നടത്തും. ദലൈ ലാമ നിലവിൽ കർണാടകയിലെ ആശ്രമത്തിലാണുള്ളത്.