ഫ്ളാറ്റില്‍ തീപിടിത്തം; വയോധിക മരിച്ചു
Monday, February 10, 2025 1:17 AM IST
പൂന: ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തിൽ വയോധിക പൊള്ളലേറ്റു മരിച്ചു. പൂനയിലെ കൊന്ദ്വ മേഖലയിൽ എൻഐബിഎം റോഡിലെ സൺ ശ്രീ ഫ്ളാറ്റിന്റെ നാലാംനിലയിലാണ് തീപിടിത്തമുണ്ടായത്. ഫ്ളാറ്റിലെ കർട്ടനിൽ തീപിടിക്കുകയും 65കാരിയായ സ്ത്രീ രക്ഷപ്പെടാനാകാതെ മുറിയിൽ കുടുങ്ങുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
പോലീസും അഗ്നിരക്ഷാ സേനയും പരിസരവാസികളും എത്തി തീയണച്ച് വയോധികയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടായപ്പോൾ മൂന്നുപേർ ഫ്ളാറ്റിൽ ഉണ്ടായിരുന്നതായും ഇതിൽ ഒരാൾക്ക് നിസാര പൊള്ളലേറ്റിട്ടുണ്ടെന്നും സംഭവത്തെപ്പറ്റി അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.