20 ലക്ഷം തട്ടിയ ആൾ അറസ്റ്റിൽ
Saturday, February 22, 2025 2:23 AM IST
ഗുരുവായൂർ: പകുതി വിലയ്ക്കു സ്കൂട്ടർ നൽകാമെന്നുപറഞ്ഞ് 20 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി തിരുനെല്ലൂർ സ്വദേശി രവി പനയ്ക്കൽ(59) ആണ് അറസ്റ്റിലായത്.
ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശി രാഖിയുടെ പരാതിയിലാണ് അറസ്റ്റ്. രാഖിയുടെ കൈയിൽനിന്ന് 66,000 രൂപയാണ് വാങ്ങിയത്. എയർപോർട്ട് അഥോററ്റി ഓഫ് ഇന്ത്യ എന്ന പേരിൽ നാരായണംകുളങ്ങര ക്ഷേത്രത്തിനുസമീപം പ്രവർത്തിച്ചിരുന്ന ഓഫീസിൽ ന്യൂസ് ഓഫ് ഇന്ത്യ എന്ന എൻജിഒയുടെ പേരിലായിരുന്നു തട്ടിപ്പ്. 29 പേരുടെ പരാതികളാണ് ഇതുവരെ ടെമ്പിൾ സ്റ്റേഷനിൽ ലഭിച്ചിട്ടുള്ളത്.