കേരള ഫാര്‍മസ്യൂട്ടിക്കല്‍ കോണ്‍ഗ്രസിന് തുടക്കമായി
Saturday, February 22, 2025 2:23 AM IST
കോട്ടയം: കേരള ഫാര്‍മസ്യൂട്ടിക്കല്‍ കോണ്‍ഗ്രസിന് തുടക്കമായി. എസിജി വേള്‍ഡ് ചെയര്മാന് അജിത് സിംഗ് ഉദ്ഘാടനം നിര്‍വഹിച്ചു. 45 കോളജുകളില്‍നിന്നായി രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സമ്മേളനം കേരള ഫാര്‍മസി ഗ്രാജുവേറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
‘എഐയുടെയും എആര്ന്റെയും സാധ്യതകള്‍ ഫാര്‍മസി വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും കൊണ്ടുവന്ന മാറ്റങ്ങൾ’ എന്ന വിഷയത്തിൽ പ്രഫ. ഡോ. ബി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. എഐ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഫാര്‍മസി രംഗത്തും ആരായാന്‍ നടക്കുന്ന ഇത്തരം കൂട്ടായ്മകള്‍ അഭിനന്ദാര്‍ഹമാണെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അഭിപ്രായപ്പെട്ടു.
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഗവേഷണം, ഡ്രഗ് ഡെവലപ്മെന്റിലെ ഓട്ടോമേഷന്‍, ക്ലിനിക്കല്‍ ഫാര്‍മസിയുടെ ഭാവി തുടങ്ങിയ വിഷയങ്ങളില്‍ സെഷനുകള്‍ നടന്നു. ഡോ. സാബു തോമസ്, ഡോ. ജിജോ ഉലഹന്നാന് എന്നിവര്‍ വിദ്യാഭ്യാസത്തിലെ എഐ ഉപയോഗത്തെക്കുറിച്ചുള്ള സാധ്യതകള്‍ വിശദീകരിച്ചു. ഡോ. പ്രിയങ്ക് ത്രിപതി, ഇന്ദു ശങ്കര്‍, ഡോ. സിനു തോമസ്, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, പ്രഫ.ഡോ. സി.പി. വിജയന്, ഡോ. ഡി. കല എന്നിവര്‍ പ്രസംഗിച്ചു.
ഫാര്‍മസ്യൂട്ടിക്കല്‍ ഗവേഷണത്തിലും പഠനത്തിലും മികച്ച സംഭാവന നല്‍കിയവരെ ആദരിച്ചു. സമ്മേളനം ഇന്നു സമാപിക്കും.