ആർഎസ്പി തീരദേശ ജാഥ 26 മുതൽ മാർച്ച് 2 വരെ
Saturday, February 22, 2025 2:23 AM IST
തിരുവനന്തപുരം: കടൽ മണൽ ഖനനത്തിനെതിരേ ആർഎസ്പി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 26 മുതൽ മാർച്ച് രണ്ടു വരെ തീരദേശ ജാഥ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍ അറിയിച്ചു.
എൻ.കെ.പ്രേമചന്ദ്രൻ എംപി ക്യാപ്റ്റനായുള്ള ജാഥ 26ന് വൈകുന്നേരം അഞ്ചിന് വിഴിഞ്ഞത്തു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.