മുൻ കൊമേഴ്സ്യൽ ടാക്സ് ഓഫീസർക്ക് കഠിന തടവും പിഴയും
Saturday, February 22, 2025 2:23 AM IST
കണ്ണൂർ: കൈക്കൂലി കേസിൽ മുൻ കൊമേഴ്സ്യൽ ടാക്സ് ഓഫീസറെ കഠിന തടവിനു ശിക്ഷിച്ചു.
തളിപ്പറമ്പ് കൊമേഴ്സ്യൽ ടാക്സ് ഓഫീസിലെ മുൻ കൊമേഴ്സ്യൽ ടാക്സ് ഓഫീസറായിരുന്ന എം.പി.രാധാകൃഷ്ണൻ 5,000 രൂപ കൈക്കൂലി വാങ്ങവേ കണ്ണൂർ വിജിലൻസ് പിടികൂടിയ കേസിലാണ് ശിക്ഷ. മൂന്നു വർഷം കഠിന തടവിനും 50,000 രൂപ പിഴയും തലശേരി വിജിലൻസ് കോടതി വിധിച്ചത്.
എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷൽ ജഡ്ജ് (വിജിലൻസ്) രാമകൃഷ്ണനാണ് വിധി പുറപ്പെടുവിച്ചത്. 2011 കാലഘട്ടത്തിൽ തളിപ്പറമ്പ് സ്വദേശിയായ പരാതിക്കാരൻ തന്റെ സ്വകാര്യ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കുന്നതിനു തളിപ്പറമ്പ് കൊമേഴ്സ്യൽ ടാക്സ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.