സിപിഒ റാങ്ക് പട്ടികയില്‍ നിയമനം ലഭിച്ചത് 30 ശതമാനം പേര്‍ക്കു മാത്രം
Saturday, February 22, 2025 2:23 AM IST
തിരുവനന്തപുരം: ഏപ്രില്‍ 14നു കാലാവധി അവസാനിക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍ (സിപിഒ) റാങ്ക് പട്ടികയില്‍ നിന്നും പിഎസ്സി നിയമനം ലഭിച്ചത് 30 ശതമാനം പേര്‍ക്കു മാത്രം.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും സര്‍ക്കാര്‍ കരകയറിയെന്നു ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി അവകാശപ്പെട്ടെങ്കിലും നിയമനങ്ങള്‍ ഇപ്പോഴും ഇഴഞ്ഞുതന്നെ.
കഴിഞ്ഞ സിപിഒ റാങ്ക് പട്ടികയില്‍ 13,975 പേരുണ്ടായിരുന്നെങ്കില്‍ നിലവിലെ പട്ടികയില്‍ ഉള്ളത് 6647 ഉദ്യോഗാര്‍ഥികള്‍ മാത്രം.
ജൂലൈ 17നു കാലാവധി അവസാനിക്കുന്ന ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് പട്ടികയില്‍ 40 ശതമാനവും ജൂലൈ 31നു കാലാവധി അവസാനിക്കുന്ന എല്‍ഡിസി റാങ്ക് പട്ടികയില്‍ നിന്നും 41 ശതമാനവും മാത്രമാണ് നിയമനം നടത്തിയത്.
ബിവറേജസ് കോര്‍പറേഷനിലെ എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് റാങ്ക് പട്ടിക നിലവില്‍ വന്ന് ഒരു വര്‍ഷം തികഞ്ഞിട്ടും ഒരു നിയമനം പോലും നടത്തിയിട്ടില്ലെന്നാണ് വിവരം.