സ്വകാര്യ ആശുപത്രികളിൽ മെഡിസെപ്പിനൊപ്പം റീ ഇംബേഴ്സ്മെന്റിനും അനുമതി
Monday, November 25, 2024 3:49 AM IST
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കു ചെലവായ പണം ഇനി മടക്കിക്കിട്ടും. മെഡിസെപ്പ് ഇൻഷ്വറൻസ് പദ്ധതി നിലവിൽവന്നതോടെ നിർത്തലാക്കിയ ആനുകൂല്യം ധനവകുപ്പ് പുനഃസ്ഥാപിച്ചു.
മെഡിസെപ്പ് വന്നതോടെ ജീവനക്കാരുടെ ചികിത്സയ്ക്ക് റീ ഇംബേഴ്സ്മെന്റ് സർക്കാർ ആശുപത്രികളിൽ മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. പരാതി വ്യാപകമായതിനെ തുടർന്നു സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കും ഈ ആനുകൂല്യം ലഭിക്കും. മെഡിസെപ്പ് പാക്കേജിൽ ഇല്ലാത്ത ചികിത്സകൾ സ്വകാര്യ ആശുപത്രികളിൽ ചെയ്യാം. കിടത്തി ചികിത്സയ്ക്കും ഒപി ചികിത്സയ്ക്കും പണം തിരികെ ലഭിക്കും. പലിശരഹിത ചികിത്സ അഡ്വാൻസിനും അർഹതയുണ്ട്.
കേരള ഗവണ്മെന്റ് സെർവന്റ്സ് മെഡിക്കൽ അറ്റൻഡൻസ് ചട്ടം (കെജിഎസ്എസ്എംഎ) പ്രകാരം എം പാനൽ ചെയ്ത ആശുപത്രികളിലെ ചികിത്സയ്ക്കാണ് റീ ഇംബേഴ്സസ്മെന്റ് തുക ലഭിക്കുക.