മുനന്പം സമരം ഉപേക്ഷിക്കണം: സിപിഎം ഏരിയാ സമ്മേളനം
Monday, November 25, 2024 3:49 AM IST
വൈപ്പിൻ: മുനമ്പം ഭൂപ്രശ്നം മുഖ്യമന്ത്രി ഇടപെട്ടു പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ സമരം ഉപേക്ഷിക്കണമെന്ന് സിപിഎം വൈപ്പിൻ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ഏരിയ സെക്രട്ടറി എ.പി. പ്രിനിൽ, സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ, സി.കെ. പരീത് എന്നിവർ പ്രസംഗിച്ചു.