യുഡിഎഫ് ഭരണഘടനാ സംരക്ഷണദിനാചരണം നാളെ
Monday, November 25, 2024 3:49 AM IST
തിരുവനന്തപുരം: യുഡിഎഫിന്റെ നേതൃത്വത്തിൽ നാളെ ജില്ലാ തലങ്ങളിൽ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. വൈകുന്നേരം അഞ്ചിന് ജില്ലാ ആസ്ഥാനങ്ങളിൽ ഭരണഘടനാ സംരക്ഷണ സായാഹ്നസദസുകൾ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എറണാകുളത്ത് നിർവഹിക്കും.
കോട്ടയത്ത് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും തൊടുപുഴയിൽ പി.ജെ. ജോസഫും തിരുവനന്തപുരത്ത് യുഡിഎഫ് കണ്‍വീനർ എം.എം. ഹസനും സായാഹ്നസദസുകൾ ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആലപ്പുഴയിൽ മോൻസ് ജോസഫ് എംൽഎയും തിരുവല്ലയിൽ കെ.സി. ജോസഫും കോഴിക്കോട് ഡോ. എം.കെ. മുനീർ എംഎൽഎയും ഉദ്ഘാടകരാകും.
മലപ്പുറത്ത് പി.എം.എ. സലാമും പാലക്കാട് ടി.എൻ. പ്രതാപനും തൃശൂരിൽ വി.ടി. ബൽറാമും വയനാട് എ.പി. അനിൽകുമാർ എംഎൽഎയും കണ്ണൂരിൽ ടി. സിദ്ധിഖ് എംഎൽഎയും കാസർഗോഡ് സി.ടി. അഹമ്മദാലിയും ഭരണഘടനാ സംരക്ഷണ സായാഹ്നസദസുകൾ ഉദ്ഘാടനം ചെയ്യും.