കള്ളിവയലിൽ ആൻഡ് കമ്പനി കേന്ദ്ര ഓഫീസ് ഉദ്ഘാടനം ഇന്ന്
Wednesday, September 9, 2020 11:15 PM IST
കൊച്ചി: പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാബു എ. കള്ളിവയലിൽ ആൻഡ് കമ്പനിയുടെ നവീകരിച്ച കേന്ദ്ര ഓഫീസ് കൊച്ചി പി.ടി. ഉഷ റോഡിലെ മഞ്ജു കോംപ്ലക്സിൽ ഇന്നു പ്രവർത്തനം തുടങ്ങും. രാവിലെ 9.30ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആശീർവദിക്കും. കേന്ദ്ര മന്ത്രി വി. മുരളീധരൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം നിർവഹിക്കും. ഐസിഎഐ പ്രസിഡന്റ് അതുൽ കുമാർ ഗുപ്ത മുഖ്യപ്രഭാഷണം നടത്തും.
എംപിമാരായ തോമസ് ചാഴികാടൻ, ഹൈബി ഈഡൻ, മുൻ കേന്ദ്ര മന്ത്രി കെ.വി. തോമസ്, ടി.ജെ. വിനോദ് എംഎൽഎ, ഐസിഎഐ വൈസ് പ്രസിഡന്റ് നിഹാർ നിരഞ്ജൻ ജംബുസരിയ, പി. രാജീവ് എക്സ് എംപി, ജസ്റ്റീസ് കെ. നാരായണ കുറുപ്പ്, ജിസിഡിഎ ചെയർമാൻ വി. സലിം തുടങ്ങിയവർ പങ്കെടുക്കും.
പത്തു പാർട്ണർമാരുള്ള ബാബു എ. കള്ളിവയലിൽ ആൻഡ് കമ്പനിക്കു നോയിഡ, ചെന്നൈ, കോട്ടയം എന്നിവിടങ്ങളിലും ഓഫീസുകളുണ്ട്.