മസ്കിന്റെ സമ്പത്ത് 40,000 കോടി ഡോളർ ഭേദിച്ചു
Thursday, December 12, 2024 11:33 PM IST
ന്യൂയോർക്ക്: എതിരാളികളൊന്നുമില്ലാതെ സമ്പന്നലോകത്തെ ഒന്നാം നമ്പർ പദവിയിലേറി കുതിക്കുകയാണ് യുഎസ് ശതകോടീശ്വരനും പ്രമുഖ വ്യവസായിയുമായ ഇലോൺ മസ്ക്.
യുഎസ് ഇലക്ട്രിക് വാഹന നിർമാണ കന്പനിയായ ടെസ്ല, മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സ് (ട്വിറ്റർ), സ്വകാര്യ ബഹിരാകാശ ദൗത്യസ്ഥാപനമായ സ്പേസ് എക്സ് എന്നിവയുടെ തലവനായ മസ്കിന്റെ ആസ്തി ഇന്നലെ 40,000 കോടി ഡോളർ ഭേദിച്ചു.
ഇന്നലെ യുഎസ് ഓഹരിവിപണികൾ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം മസ്കിന്റെ സമ്പത്ത് 44,700 കോടി ഡോളറായി (ഏകദേശം 37.90 ലക്ഷം കോടി രൂപ).
ബ്ലൂംബെർഗിന്റെ പട്ടികയിൽ രണ്ടാമതുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി 24,900 കോടി ഡോളറാണ് (21.11 ലക്ഷം കോടി രൂപ).