ഊരാളുങ്കൽ സൊസൈറ്റിയുടെ മാറ്റർ ലാബിന് എൻഎബിഎൽ അക്രഡിറ്റേഷൻ
Saturday, December 7, 2024 11:39 PM IST
തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോണ്ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) യുടെ സംരംഭമായ മാറ്റർ ലാബിന് ആയിരത്തോളം അംഗീകൃത ടെസ്റ്റുകൾ നടത്താനുള്ള നാഷണൽ അക്രഡിറ്റേഷൻ ബോഡി ഫോർ ലബോറട്ടറീസിന്റെ (എൻഎബിഎൽ) അംഗീകാരം ലഭിച്ചു.
നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ നിരവധി അംഗീകൃത മെറ്റീരിയൽ ടെസ്റ്റിംഗ് സേവനങ്ങൾ കാര്യക്ഷമതയോടെ ലഭ്യമാക്കുവാൻ ഇപ്പോൾ മാറ്റർ ലാബിന് കഴിയും.
2022ൽ സ്ഥാപിതമായ ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആധുനികവുമായ പരിശോധനാ ലബോറട്ടറിയായ മാറ്റർ ലാബിന് നടത്താൻ കഴിയുന്ന അംഗീകൃത ടെസ്റ്റുകളുടെ എണ്ണം 100ൽ നിന്ന് 1000 ത്തോളമായി വർധിച്ചു.