വെക്കാ സ്റ്റേ കൾച്ചർ ആപ്പ് സുരേഷ് ഗോപി പുറത്തിറക്കി
Thursday, December 12, 2024 4:14 PM IST
തൃശൂർ: ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിസോർട്ട് ശൃംഖലയായ വെക്കാ സ്റ്റേയുടെ ബുക്കിംഗ് ആപ്പ് "വെക്കാ സ്റ്റേ കൾച്ചർ' കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പുറത്തിറക്കി. മികച്ച ഓഫറുകളുമായി വെക്കാ സ്റ്റേ ലെഗസി കാർഡ്, വെക്കാ സ്റ്റേ ലോഗോ എന്നിവയുടെ ലോഞ്ചിംഗും മന്ത്രി നിർവഹിച്ചു.
വെക്കാ സ്റ്റേ ആപ്പിലൂടെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 5,000 പേരിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരാൾക്ക് ഥാർ റോക്ക്സ് നൽകുമെന്ന് കമ്പനി വക്താക്കൾ അറിയിച്ചു. ബജറ്റ് ഫ്രണ്ട്ലി ടൂർ പാക്കേജുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ വിനോദ സഞ്ചാര വികസനത്തിന് മുൻകൈ എടുക്കേണ്ടത് സംസ്ഥാന സർക്കാരുകളാണെന്ന് ചടങ്ങിൽ മന്ത്രി സുരേഷ് ഗോപി പറഞ്ഞു. ടൂറിസത്തിന്റെ സ്വഭാവം വലിയ രീതിയിൽ മാറി. അത് മുന്നിൽ കണ്ടുള്ള ആശയങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ഡെസ്റ്റിനേഷൻ ബിയോണ്ട് ഡെസ്റ്റിനേഷൻ പദ്ധതി ഇത്തരത്തിൽ ഒന്നാണ്. ഗോവയിൽ ഡെസ്റ്റിനേഷൻ ബിയോണ്ട് ബീച്ചസ് എന്ന അന്വേഷണം ഈ പദ്ധതി വഴി മുന്നോട്ടുവച്ച ഒന്നാണെന്നും മന്ത്രി വ്യക്തമാക്കി.
കല്യാൺ സിൽക്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. പട്ടാഭിരാമൻ, സംവിധായകൻ മേജർ രവി, നടിമാരായ ഭാവന, നിഖില വിമൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വെക്കാ സ്റ്റേ ഡയറക്ടർ ടിപ്പു ഷാ നന്ദി പറഞ്ഞു.