യൂറോഗാര്‍ഡ് ഫാബ്രിക്കേറ്റര്‍ വെല്‍ഫെയര്‍ സ്കീം: സ്കൂട്ടറുകള് സമ്മാനിച്ചു
Wednesday, December 11, 2024 11:25 PM IST
അങ്കമാലി: യൂറോ ഗാര്‍ഡ് യുപിവിസി റെയിന്‍ വാട്ടര്‍ ഗട്ടര്‍ സപ്പോര്‍ട്ടിംഗ് ദ കമ്യൂണിറ്റി ഇനിഷ്യേറ്റീവിന്റെ ഭാഗമായി മികച്ച പത്ത് ഫാബ്രിക്കേറ്റേഴ്സിന് യൂറോഗാര്‍ഡ് ഫാബ്രിക്കേറ്റര്‍ വെല്‍ഫെയര്‍ സ്കീമിനു കീഴില്‍ ആക്ടിവ സ്കൂട്ടറുകള് സമ്മാനിച്ചു.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ യൂറോഗാര്‍ഡ് ബ്രാന്‍ഡ് അംബാസഡര്‍ നടന് മോഹന്‍ലാല്‍ സമ്മാനങ്ങള്‍ കൈമാറി. യൂറോഗാര്‍ഡ് എംഡി എം.എം. പൗലോസ്, ചെയര്മാന് മാത്യു ജോസഫ്, സിഇഒ എം.പി. ഷാര്‍വിന്‍, സിടിഒ പോള്‍ ടി. മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.