കൊച്ചി വണ്ടര്‍ലായ്ക്ക് പ്രൊഡക്ടിവിറ്റി അവാര്‍ഡ്
Wednesday, December 11, 2024 12:19 AM IST
കൊച്ചി: കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സിലിന്റെ 2024ലെ എം.കെ.കെ. നായര്‍ പ്രൊഡക്ടിവിറ്റി അവാര്‍ഡ് കൊച്ചി വണ്ടര്‍ലാ ഹോളിഡേസിന്. മന്ത്രി പി. രാജീവ്, കെഎസ്ഐഡിസി ചെയര്മാന് സി. ബാലഗോപാല്‍, പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ ചെയര്മാന് ഡോ. ജോര്‍ജ് സ്ലീബ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ കൊച്ചി വണ്ടര്‍ലാ പാര്‍ക്ക് മേധാവി എം.എ. രവികുമാറും അക്കൗണ്ട്സ് ആന്‍ഡ് ഫിനാന്‍സ് മാനേജര്‍ പി. ജയശ്രീയും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഒമ്പതാം തവണയാണു വണ്ടര്‍ല പ്രൊഡക്ടിവിറ്റി അവാര്‍ഡ് നേടുന്നത്. ലോകോത്തര വിനോദാനുഭവങ്ങള്‍ ഏറ്റവും മികച്ച സേവന മാതൃകയിലൂടെ ലഭ്യമാക്കുക എന്ന കമ്പനിയുടെ നയത്തിനുള്ള അംഗീകാരമാണിതെന്ന് അധികൃതര്‍ പറഞ്ഞു.