36 വാട്ട് എല്‍ഇഡി മോഡ്യൂള്‍ അവതരിപ്പിച്ച് ക്വാട്ട് ടെക്നോളജീസ്
Wednesday, December 11, 2024 11:25 PM IST
കൊച്ചി: സൈനേജ്, ലൈറ്റിംഗ് മേഖലയില്‍ ആദ്യമായി 36 വാട്ട് എല്‍ഇഡി മോഡ്യൂള്‍ അവതരിപ്പിച്ച് മലയാളിസ്ഥാപകരുടെ സ്റ്റാര്‍ട്ടപ് കമ്പനിയായ ക്വാട്ട് ടെക്നോളജീസ്.
മേഖലയില്‍ ആദ്യമായി പത്തു വര്‍ഷം വരെ വാറണ്ടിയെന്ന സവിശേഷതയോടെയാണു ക്വാട്ട് ടെക്നോളജീസ് മോഡ്യൂള്‍ അവതരിപ്പിച്ചിരിക്കുന്നത്.
കുറഞ്ഞ വൈദ്യുതി ഉപയോഗവും ആയുസും ഉറപ്പാക്കുന്നതിനൊപ്പം മികവാര്‍ന്ന പ്രകാശവും നല്‍കുന്നതാണ് ഈ ഉത്പന്നം. കൊമേഴ്സ്യല്‍, സൈനേജ് ഉപയോഗങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ്.
നിലവിലെ ഡിസൈന്‍ സമയക്രമത്തില്‍ കൂടുതല്‍ തെളിവാര്‍ന്ന പ്രകാശം നല്കുമെന്നതിനു പുറമെ ഐപി67 റേറ്റിംഗ് ഉള്ളതിനാല്‍ ഏതു വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും സുരക്ഷിതമായി ഉപയോഗിക്കാമെന്നും ഉറപ്പാക്കുന്നു.
നിലവാരത്തിന്റെ കാര്യത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് ഈ പുതിയ മോഡ്യൂളെന്ന് ക്വാട്ട് ടെക്നോളജീസ് സഹസ്ഥാപകന്‍ പ്രേംനാഥ് പറയത്ത് പറഞ്ഞു.