ഇന്‍വെന്ററസ് ഐപിഒ നാളെ മുതല്‍
Wednesday, December 11, 2024 12:19 AM IST
കൊച്ചി: ഇന്‍വെന്ററസ് നോളജ് സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നാളെ മുതല്‍ 16 വരെ നടക്കും.
പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 18,795,510 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1,265 രൂപ മുതല്‍ 1,329 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.