മണി കോണ്‍ക്ലേവ് സാമ്പത്തിക- നിക്ഷേപക ഉച്ചകോടി 18 മുതൽ
Wednesday, December 11, 2024 11:25 PM IST
കൊച്ചി: രാജ്യത്തിന്റെ വളര്‍ച്ചാനിരക്കിനെ ആഗോള സാമ്പത്തികനയങ്ങളുടെ പശ്ചാത്തലത്തിൽ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നു ചർച്ച ചെയ്യുന്ന മണി കോണ്‍ക്ലേവ് 2024 ഉച്ചകോടി 18, 19 തീയതികളില്‍ നടക്കും. നെടുമ്പാശേരി സിയാല്‍ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരടക്കം പതിനായിത്തോളം പേര് പങ്കെടുക്കും.
വിജ്ഞാനത്തിലൂടെ സാമ്പത്തിക വളര്‍ച്ചയെന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഉച്ചകോടി നടക്കുന്നതെന്ന് മണികോൺക്ലേവ് സ്ഥാപകരായ ഫിന്‍ക്യു സ്ഥാപകന്‍ ഇബ്നു ജാല, എക്സ്പ്രസോ ഗ്ലോബല്‍ സ്ഥാപകന്‍ പി.വി. അഫ്താബ് ഷൗക്കത്ത് എന്നിവർ പറഞ്ഞു.
മന്ത്രി പി .രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, മുന്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡന് എംപി, മീരാന്‍ ഗ്രൂപ്പ് ചെയര്മാന് നവാസ് മീരാന്‍ തുടങ്ങിയവരാണു സമ്മേളനത്തിന്റെ രക്ഷാധികാരികൾ.
പതിനായിരം ഡോളര്‍ ഓഹരിരഹിത ഫണ്ട് ലഭ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പ് പിച്ചിംഗും ഉച്ചകോടിയോടനുബന്ധിച്ചുണ്ടാകും. ഐഡിയാത്തോണിലൂടെ 1.25 ലക്ഷം രൂപ നൂതനാശയങ്ങള്‍ക്ക് സമ്മാനമായി നല്‍കുന്നുണ്ട്.