നിബാവ് ഹോം ലിഫ്റ്റ്സ് നിർമാണകേന്ദ്രം തുറന്നു
Saturday, December 7, 2024 11:39 PM IST
കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ ഹോം എലെവേറ്റർ ബ്രാൻഡായ നിബാവ് ഹോം ലിഫ്റ്റ്സ് അഞ്ചാമത്തെ ഉത്പാദനകേന്ദ്രം ചെന്നൈയിൽ തുറന്നു.
ഇതോടെ കന്പനിയുടെ ആകെ ഉത്പാദനശേഷി പ്രതിവർഷം 7,500 യൂണിറ്റിൽനിന്ന് 15,000 യൂണിറ്റായി ഉയർത്തും.
ഏറ്റവും പുതിയ ഹോം എലെവേറ്റർ ശ്രേണിയായ നിബാവ് സീരീസ് 4 ആണ് ഇവിടെ നിർമിക്കുക. ഈ മേഖലയിലെ വിവിധ പ്രവർത്തനങ്ങളിലായി കമ്പനി 450 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അധികൃതർ അറിയിച്ചു.