കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോയ്ക്ക് തുടക്കം
Friday, December 6, 2024 11:25 PM IST
കൊച്ചി: ആഭരണ വ്യാപാര മേളയായ കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോ (കെജിജെഎസ് 2024) അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ ആരംഭിച്ചു.
കല്യാണ്‍ ജ്വല്ലേഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്, ഭീമ ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബി. ഗോവിന്ദന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
കല്യാണ്‍ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്, ജയ്പുര്‍ ജ്വല്ലറി ഷോ സെക്രട്ടറി രാജീവ് ജെയിന്, കെജിജെഎസ് കണ്‍വീനര്‍മാരായ പി.വി. ജോസ്, സുമേഷ് വധേര, പിജെ ജുവല്‍സ് ഡയറക്ടര്‍ മില്ട്ടന് ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ജ്വല്ലറി നിർമാതാക്കളുടെയും കച്ചവടക്കാരുടെയും സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ടാണു വ്യാപാരമേള സംഘടിപ്പിക്കുന്നത്.