തിരുവനന്തപുരം- അഹമ്മദാബാദ് വിമാന സർവീസ്
Thursday, December 12, 2024 11:33 PM IST
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ് തുടങ്ങി. ഇൻഡിഗോ വിമാന സർവീസ് തുടക്കത്തിൽ ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായിരിക്കും.