ഡോ. യു.എസ്. അവാസ്തിക്ക് പുരസ്കാരം
Friday, December 6, 2024 11:25 PM IST
കൊച്ചി: ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് (ഐസിഎ) റോച്ച്ഡേല്‍ പയനിയേഴ്സ് പുരസ്കാരം ഇഫ്കോ എംഡി ഡോ. യു.എസ്. അവാസ്തിക്ക്.
ഡോ. വര്‍ഗീസ് കുര്യനുശേഷം ഈ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണു അവാസ്തി.
രാജ്യത്തെ ഏറ്റവും വലിയ വളം ഉത്പാദകരും വിപണനസംഘവും പ്രതിശീര്‍ഷ ജിഡിപിയുടെ കാര്യത്തില്‍ ആഗോളതലത്തില്‍ ഏറ്റവും വലിയ സഹകരണസ്ഥാപനവുമായി ഇഫ്കോയെ മാറ്റിയതിനുള്ള അംഗീകാരമായാണ് അവാസ്തിക്ക് പുരസ്കാരം ലഭിച്ചത്.