മും​​ബൈ: സ്ഥി​​ര​​ത, വി​​ശ്വാ​​സ്യ​​ത, വ​​ള​​ർ​​ച്ച എ​​ന്നീ തൂ​​ണു​​ക​​ളി​​ലാ​​ണ് റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ നി​​ല​​നി​​ൽ​​ക്കു​​ന്ന​​തെ​​ന്നു പു​​തി​​യ ഗ​​വ​​ർ​​ണ​​ർ സ​​ഞ്ജ​​യ് മ​​ൽ​​ഹോ​​ത്ര.

ത​​ന്‍റെ പു​​തി​​യ നി​​യോ​​ഗം അ​​ഭി​​മാ​​ന​​ക​​ര​​വും അ​​തോ​​ടൊ​​പ്പം വ​​ലി​​യ ഉ​​ത്ത​​ര​​വാ​​ദി​​ത്വവു​​മാ​​ണെ​​ന്ന് ആ​​ദ്യ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ശ​​ക്തി​​കാ​​ന്ത ദാ​​സ്് സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ​​തോ​​ടെ​​യാ​​ണ് സ​​ഞ്ജ​​യ് മ​​ൽ​​ഹോ​​ത്ര ചു​​മ​​ത​​ല​​യേ​​റ്റ​​ത്.

“സ്ഥി​​ര​​ത, വി​​ശ്വാ​​സ്യ​​ത, വ​​ള​​ർ​​ച്ച എ​​ന്നി​​വ​​യി​​ലൂ​​ന്നി​​യ വികസനമാ​​ണ് ല​​ക്ഷ്യം വ​​യ്ക്കു​​ന്ന​​ത്. പൊ​​തു​​നന്മയാ​​യി​​രി​​ക്കും ആ​​ർ​​ബി​​ഐ​​യു​​ടെ തീ​​രു​​മാ​​ന​​ങ്ങ​​ളു​​ടെ​​യെ​​ല്ലാം പ്രേ​​ര​​ക​​ശ​​ക്തി. ഇ​​തി​​ലൂ​​ടെ ജ​​ന​​ങ്ങ​​ളു​​ടെ വി​​ശ്വാ​​സം നി​​ല​​നി​​ർ​​ത്തും.


ന​​യ​​ങ്ങ​​ളി​​ലെ സ്ഥി​​ര​​ത​​യും തു​​ട​​ർ​​ച്ച​​യും വ​​ള​​രെ പ്ര​​ധാ​​ന​​മാ​​യി ക​​രു​​തു​​ന്നു. അ​​തേ​​സ​​മ​​യം, അ​​തി​​വേ​​ഗം മാ​​റു​​ന്ന ആ​​ഗോ​​ള കാ​​ലാ​​വ​​സ്ഥ​​യോ​​ടു പൊ​​രു​​ത്ത​​പ്പെ​​ടാ​​നും ക​​ഴി​​യേ​​ണ്ട​​തു​​ണ്ട്.

ഇ​​തി​​നാ​​യു​​ള്ള ച​​ടു​​ല​​നീ​​ക്ക​​ങ്ങ​​ളും ആ​​വ​​ശ്യ​​മാ​​ണ്”- അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ബാ​​ങ്കിം​​ഗ് മേ​​ഖ​​ല​​യി​​ലൂ​​ടെ സാ​​ന്പ​​ത്തി​​ക സേ​​വ​​ന​​ങ്ങ​​ൾ എ​​ല്ലാ​​വ​​ർ​​ക്കും ല​​ഭ്യ​​മാ​​ക്കു​​ക​​യെ​​ന്ന ദൗ​​ത്യം ആ​​ർ​​ബി​​ഐ​​യ്ക്കു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.