കൂടുതൽ സ്വർണശേഖരമുള്ള രാജ്യങ്ങൾ
Wednesday, December 11, 2024 12:19 AM IST
ലോകത്തെ ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ യുഎസ്എ തന്നെയാണ് ഒന്നാമത്. സ്വർണശേഖരത്തിൽ ഇന്ത്യ കരുത്താർജിക്കുകയാണ്. ഒന്‍പതാം സ്ഥാനത്തുനിന്ന് ഏഴിലേക്കെത്തി.
യുഎസ്എ
ലോകത്തെ ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം യുഎസിന് അർഹതപ്പെട്ടതാണ്. വേൾഡ് ഗോൾഡ് കൗണ്‍സിൽ പുറത്തുവിട്ട 2024 ലെ മൂന്നാം പാദത്തിലെ കണക്കുപ്രകാരം യുഎസിന് 8,133.46 ടണ്‍ സ്വർണ ശേഖരമാണുള്ളത്. 2024ലെ രണ്ടാംപാദം മുതൽ അമേരിക്കയുടെ സ്വർണശേഖരത്തിൽ മാറ്റമുണ്ടായിട്ടില്ല.
ജർമനി
ഏറ്റവും സ്വർണശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ജർമനിയാണ്. 2024ലെ മൂന്നാപാദത്തിലെ ഏറ്റവും പുതിയ ഡബ്ല്യുജിസിയുടെ കണക്കുപ്രകാരം 3,351.53 ടണ്‍ സ്വർണശേഖരം ജർമനിക്കുണ്ട്.
ഇറ്റലി
സ്വർണശേഖരത്തിൽ മൂന്നാം സ്ഥാനത്ത് ഇറ്റലിയാണ്. 2024 മൂന്നാം പാദത്തിന്റെ അവസാനം വരെയുള്ള കണക്കുപ്രകാരം ഇറ്റലിക്ക് 2,451.84 ടണ്‍ സ്വർണ ശേഖരമുണ്ട്. ഈ കണക്ക് രണ്ടാപാദം മുതൽ മാറ്റമില്ല.
ഫ്രാൻസ്
നാലാം സ്ഥാനത്തുള്ള ഫ്രാൻസിന് 2024ലെ മൂന്നാം പാദം പൂർത്തിയായതോടെ 2436.94 ടണ്‍ സ്വർണ ശേഖരമുണ്ട്.
ചൈന
2024ൽ ചൈന ഒരു റാങ്ക് ഉയർന്ന് അഞ്ചാം സ്ഥാനതെത്തി. 2024ലെ മൂന്നാം പാദം പൂർത്തിയായതോടെ ചൈനയുടെ സ്വർണശേഖരം 2,264.32 ടണ്ണിലെത്തി. രണ്ടാപാദത്തിൽ 2262.45 ടണ്ണുമായി ചൈന ആറാം സ്ഥാനത്തായിരുന്നു.
സ്വിറ്റ്സർലൻഡ്
സ്വിറ്റ്സർലൻഡിനാണ് ആറാം സ്ഥാനം. 2024ലെ മൂന്നാം പാദത്തിൽ സ്വിറ്റ്സർലൻഡിന് 1039.94 ടണ്‍ നിക്ഷേപമുണ്ട്.
ഇന്ത്യ
സ്വർണശേഖരം ഉയർത്തിക്കൊണ്ടിരിക്കുന്ന അഞ്ചു രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2024 മൂന്നാം പാദത്തിൽ 853.63 ടണ്ണുമായി ഇന്ത്യ ഒന്‍പതാം സ്ഥാനത്തുനിന്ന് ഏഴാം സ്ഥാനത്തേക്കു മുന്നേറി. ആർബിഐ ഇന്ത്യയുടെ സ്വർണശേഖരം വർധിപ്പിക്കുകയാണെന്നാണ് ഡബ്ലുജിസി വ്യക്തമാക്കുന്നത്.
ജപ്പാൻ
ഏറ്റവും കൂടുതൽ സ്വർണശേഖരമുുള്ള രാജ്യങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനം ജപ്പാനാണ്. 2024ലെ മൂന്നാം പാദം പൂർത്തിയായതോടെ ജപ്പാന് 845.97 ടണ്‍ സ്വർണശേഖരമാണുള്ളത്.
നെതർലൻഡ്സ്
ഒന്‍പതാം സ്ഥാനത്തുള്ള നെതർലൻഡ്സിനു 2024ലെ കണക്കുപ്രകാരം 612.45 ടണ്‍ സ്വർണശേഖരമുണ്ട്.
തുർക്കി
പത്താം സ്ഥാനത്തുള്ള തുർക്കിക്ക് 595.37 ടണ്‍ സ്വർണശേഖരമാണുള്ളത്. തുർക്കിയും സ്വർണശേഖരമുയർത്തുന്ന രാജ്യങ്ങളുടെ പട്ടികയിലുണ്ട്.
തായ്വാൻ
സ്വർണശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ 11-ാം സ്ഥാനത്ത് തായ്വാനാണ്. 2024ലെ മൂന്നാംപാദം അവസാനിച്ചതോടെ 422.69 ടണ്‍ സ്വർണ നിക്ഷേപമാണ് തായ്വാന്.
2024 രണ്ടാംപാദം വരെ സ്വർണത്തിന്റെ കരുതൽ ശേഖരവുമായി റഷ്യ (2,335.85 ടൺ) അഞ്ചാം സ്ഥാനത്തായിരുന്നു. എന്നാൽ മൂന്നാംപാദത്തിലെ കണക്ക് ഡബ്ല്യുജിസിയിൽനിന്ന് ലഭ്യമായിട്ടില്ല.