വിദേശ നിക്ഷേപകർ തിരിച്ചുവരുന്നു
Saturday, December 7, 2024 11:39 PM IST
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലേക്കു വീണ്ടും വിദേശ നിക്ഷേപർ തിരിച്ചുവരുന്നു. ഡിസംബറിലെ ആദ്യ ആഴ്ചയിൽ 24,453 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് ഫണ്ട് വൻ തോതിൽ വിദേശ നിക്ഷേപകർ പിൻവലിക്കുകായിരുന്നു. ഏറ്റവും കൂടുതൽ നിക്ഷേപം നടന്നത് വെള്ളിയാഴ്ചയാണ്. 9,489 കോടിയുടെ നിക്ഷേപമാണന്നുണ്ടായത്.
ഒക്ടോബറിൽ 94,017 കോടി രൂപയുടെയും നവംബറിൽ 21,612 കോടി രൂപയുടെയും മൂല്യമുള്ള ഓഹരിയാണ് വിദേശ നിക്ഷേപർ വിറ്റത്.
ജൂണ്‍ മുതൽ സെപ്റ്റംബർവരെയുള്ള മാസങ്ങളിൽ 26,565 കോടി രൂപ, 32,365 കോടി രൂപ, 7,320 കോടി രൂപ, 57,724 കോടി രൂപ മൂല്യത്തിലുള്ള നിക്ഷേപങ്ങളാണ് വിദേശ നിക്ഷേപർ ഇന്ത്യൻ ഓഹരി വിപണിയിൽ നടത്തിയത്.