ന്യൂ​​ഡ​​ൽ​​ഹി: ഗോ​​ത​​ന്പ് സം​​ഭ​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ച​​ട്ട​​ങ്ങ​​ൾ സ​​ർ​​ക്കാ​​ർ കൂ​​ടു​​ത​​ൽ ക​​ർ​​ശ​​ന​​മാ​​ക്കി. പൂ​​ഴ്ത്തി​​വ​​യ്പും വി​​ല​​ക്ക​​യ​​റ്റ​​വും ത​​ട​​യു​​ന്ന​​തി​​നു വേ​​ണ്ടി​​യാ​​ണ് പു​​തി​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ.

അ​​ടു​​ത്ത വ​​ർ​​ഷം മാ​​ർ​​ച്ച് 31 വ​​രെ ബാ​​ധ​​ക​​മാ​​യു​​ള്ള ച​​ട്ട​​ങ്ങ​​ളാ​​ണ് പു​​നഃസം​​ഘ​​ടി​​പ്പ​​ച്ച​​തെ​​ന്നു ഭ​​ക്ഷ്യ​​വ​​കു​​പ്പ് അ​​റി​​യി​​ച്ചു. മൊ​​ത്ത​​വ്യാ​​പാ​​രി​​ക​​ൾ​​ക്ക് സം​​ഭ​​രി​​ക്കാ​​വു​​ന്ന ഗോ​​ത​​ന്പ് 2,000 ട​​ണ്ണി​​ൽ നി​​ന്ന് 1000 ട​​ണ്ണാ​​ക്കി കു​​റ​​ച്ചു.

റീ​​ട്ടെ​​യ്‌ലർ​​മാ​​ർ​​ക്ക് മു​​ന്പു​​ണ്ടാ​​യി​​രു​​ന്നു പ​​ത്തു ട​​ണ്ണി​​ന് പ​​ക​​രം അ​​ഞ്ച് ട​​ണ്‍ സം​​ഭ​​രി​​ക്കാം. വ​​ലി​​യ റീ​​ട്ടെ​​യ്‌ടെർ​​മാ​​ർ​​ക്ക് മു​​ന്പു​​ണ്ടാ​​യി​​രു​​ന്ന പ​​ത്തു ട​​ണ്ണി​​നു പ​​ക​​രം ഓ​​രോ ഒൗ​​ട്ട്‌ലെറ്റി​​ലും അ​​ഞ്ച് ട​​ണ്‍ വി​​തം സം​​ഭ​​രി​​ക്കാം.


സം​​ഭ​​ര​​ണ​​ത്തി​​നു​​ള്ള പ​​രി​​ധി ആ​​ദ്യ​​മാ​​യി പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്ന​​ത് ജൂ​​ണ്‍ 24നാ​​ണ്. പി​​ന്നീ​​ട് സെ​​പ്റ്റം​​ബ​​ർ ഒ​​ൻ​​പ​​തി​​ന് കൂ​​ടു​​ത​​ൽ ക​​ർ​​ശ​​ന​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഭ​​ക്ഷ്യ​​സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നും പൂ​​ഴ്ത്തി​​വയ്പ് ത​​ട​​യു​​ന്ന​​തി​​നു​​മാ​​ണ് ഇ​​ത്ത​​രം നീ​​ക്ക​​ങ്ങ​​ൾ.