വണ്ടർലായിൽ ക്രിസ്മസ്, നവവത്സര ആഘോഷങ്ങൾ
Thursday, December 12, 2024 11:33 PM IST
കൊച്ചി: കൊച്ചി വണ്ടർലായിൽ ക്രിസ്മസ്, നവവത്സരാഘോഷങ്ങൾക്ക് 18ന് തുടക്കമാകും. ജനുവരി അഞ്ചുവരെ പാർക്ക് സന്ദർശിക്കുന്നതിന് ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക പാസ് ലഭിക്കും. പാസ് ലഭിക്കുന്നവർക്ക് പ്രവേശന ടിക്കറ്റ് നിരക്കിലും ഭക്ഷണങ്ങളുടെ വിലയിലും 30 ശതമാനം വീതം ഡിസ്കൗണ്ട് അനുവദിക്കും.
21ന് ആരംഭിക്കുന്ന ക്രിസ്മസ് കാർണിവലിന്റെ ഭാഗമായി ഗെയിമുകൾ, സ്റ്റേജ് ഷോകൾ എന്നിവയുണ്ടാകുമെന്ന് വണ്ടർലാ ഹോളിഡേസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.