പാലക്കാട് ഗവൺമെന്റ് പോളിടെക്നിക്കിൽ ജെൻ റോബോട്ടിക്സിന്റെ കാന്പസ് ഇൻഡസ്ട്രിയൽ പാർക്ക്
Wednesday, December 11, 2024 11:25 PM IST
തിരുവനന്തപുരം: റോബോട്ടിക്സ്, എഐ മേഖലയിലെ മുൻനിര കന്പനിയായ ജെൻ റോബോട്ടിക്സ് നൈപുണ്യ വികസനവും പ്രാദേശിക സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്ന കാന്പസ് ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കുന്നതിനായി പാലക്കാട് ഗവൺമെന്റ് പോളിടെക്നിക് കോളജുമായി ധാരണാപത്രം ഒപ്പുവച്ചു.
സംരംഭക മേഖലയിലേക്ക് പ്രഫഷണലുകളെ സൃഷ്ടിക്കുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം.ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ ധാരണാപത്രം കൈമാറി.