അന്താരാഷ്ട്ര വ്യാവസായിക എക്സ്പോ 13 മുതല്‍
Monday, December 9, 2024 11:57 PM IST
കൊച്ചി: കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും (കെഎസ്എസ്ഐഎ) മെട്രോ മാര്‍ട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വ്യാവസായിക എക്സ്പോ 13 മുതല്‍ 15 വരെ കാക്കനാട് കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററില്‍ നടക്കും.
14ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, കെ. രാജന്, മുഹമ്മദ് റിയാസ് എന്നിവര്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും.
ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള മുന്നൂറോളം പ്രതിനിധികള്‍ എക്സ്പോയില്‍ പങ്കെടുക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ പങ്കാളിത്തമാണ് ഇത്തവണയെന്ന് കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍, എക്സ്പോയുടെ ചെയര്മാന് കെ.പി. രാമചന്ദ്രന്, ജനറല്‍ സെക്രട്ടറി ജോസഫ് പൈകട, പി.ജെ. ജോസ്, സിജി നായര്‍, ബി. ജയകൃഷ്ണന് എന്നിവര്‍ പറഞ്ഞു.