ടാറ്റ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സ് ആപ്പിനു നേട്ടം
Monday, December 9, 2024 11:57 PM IST
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സിന്റെ മൊബൈല്‍ ആപ്പ് ഒരു ദശലക്ഷം ഡൗണ്‍ലോഡ് പിന്നിട്ടു.
ബ്രാഞ്ച് ഓഫീസ് സന്ദര്‍ശിക്കുകയോ പോളിസി രേഖകള്‍ പ്രിന്റെടുക്കുകയോ ചെയ്യേണ്ടതില്ലാതെ പ്രീമിയം അടവുകള്‍, ക്ലെയിം അപേക്ഷകള്‍ ട്രാക്ക് ചെയ്യല്‍, പോര്‍ട്ട്ഫോളിയോ അപ്ഡേറ്റുകൾ തുടങ്ങി ഇൻഷ്വറൻസ് സംബന്ധമായ കാര്യങ്ങൾ നടത്താൻ മൊബൈൽ ആപ്പിലൂടെ സാധിക്കും.
ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ മൊബൈല്‍ ആപ്പ്, കണ്‍സ്യൂമര്‍ പോര്‍ട്ടല്‍, വാട്സ് ആപ്പിലൂടെയുള്ള സേവനങ്ങള്‍ എന്നിവയില്‍ ഉപഭോക്താക്കള്‍ക്കു വര്‍ധിച്ചുവരുന്ന വിശ്വാസമാണ് ഒരു ദശലക്ഷം ഡൗണ്‍ലോഡ് പിന്നിട്ടതിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതർ പറഞ്ഞു.