കൊ​​​ച്ചി: വി​​​മാ​​​ന​​യാ​​​ത്ര​​​ക്കാ​​​ര്‍​ക്കു ത​​​ട​​​സ​​​മി​​​ല്ലാ​​​തെ വീ​​​ഡി​​​യോ​​​ക​​​ളും സി​​​നി​​​മ​​​ക​​​ളും ആ​​​സ്വ​​​ദി​​​ക്കാ​​​നാ​​​യി ചെ​​​റു​​​വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലും ഇ​​​ൻ​​​ഫ്ലൈ​​​റ്റ് വി​​​നോ​​​ദ സം​​​വി​​​ധാ​​​ന​​​മാ​​​യ വി​​​സ്ത സ്ട്രീം ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് എ​​​യ​​​ര്‍ ഇ​​​ന്ത്യ. നേ​​​ര​​​ത്തെ എ​​​യ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ വ​​​ലി​​​യ വി​​​മാ​​​ന​​​ങ്ങ​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഈ ​​​സേ​​​വ​​​നം ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​ത്.

ഇ​​​നി​​മു​​​ത​​​ല്‍ എ​​​യ​​​ര്‍ ഇ​​​ന്ത്യ വി​​​മാ​​​ന​​​ങ്ങ​​​ളി​​​ല്‍ ആ​​​ഭ്യ​​​ന്ത​​​ര- വി​​​ദേ​​​ശ യാ​​​ത്ര​​​ക​​​ൾ ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്ക് ത​​​ങ്ങ​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള മൊ​​​ബൈ​​​ല്‍, ടാ​​​ബ്‌​​​ല​​​റ്റ്, ലാ​​​പ്‌​​​ടോ​​​പ് എ​​​ന്നി​​​വ വൈ​​​ഫൈ വ​​​ഴി വി​​​സ്ത സ്ട്രീ​​​മു​​​മാ​​​യി ക​​​ണ​​​ക്ട് ചെ​​​യ്ത് ഒ​​​ടി​​​ടി​​​യി​​​ലെ​​​ന്ന പോ​​​ലെ സി​​​നി​​​മ​​​യും പാ​​​ട്ടും ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​ക​​​ളും മ​​​റ്റും ആ​​​സ്വ​​​ദി​​​ക്കാം.


ബോ​​​ളി​​​വു​​​ഡ്- ഹോ​​​ളി​​​വു​​​ഡ് ബ്ലോ​​​ക്ക് ബ​​​സ്റ്റ​​​റു​​​ക​​​ള്‍, ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​ക​​​ള്‍, പാ​​​ട്ടു​​​ക​​​ള്‍, കു​​​ട്ടി​​​ക​​​ള്‍​ക്കു​​​ള്ള പ​​​രി​​​പാ​​​ടി​​​ക​​​ള്‍ തു​​​ട​​​ങ്ങി 1600 ല​​​ധി​​​കം മ​​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ നീ​​​ണ്ടു​​​നി​​​ല്‍​ക്കു​​​ന്ന ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ളാ​​​ണു വി​​​സ്ത സ്ട്രീ​​​മി​​​ലു​​​ള്ള​​​ത്.