ഫ്ളാഷ്ചാർജ് എനർജി സൊലൂഷൻസ് 40 ഇലക്ട്രിക് സൂപ്പർ ചാർജറുകൾ സ്ഥാപിക്കും
Wednesday, December 11, 2024 12:19 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ളാഷ്ചാർജ് എനർജി സൊലൂഷൻസ് സംസ്ഥാനത്ത് 40 അത്യാധുനിക ഇലക്ട്രിക് സൂപ്പർചാർജറുകൾ സ്ഥാപിക്കും.
180 കിലോവാട്ട് ശേഷിയുള്ള അതിവേഗ ചാർജറുകളാണു വരുന്നത്. കേരളത്തിൽനിന്നുള്ള പ്രമുഖ ഊർജ സാങ്കേതിക വിദ്യാസംരംഭമായ ചാർജ് മോഡുമായി സഹകരിച്ചാണു നീക്കം. ഫ്ളാഷ്ചാർജ് എനർജി സൊലൂഷൻസിന്റെ ആദ്യത്തെ പ്രോജക്ടാണിത്.
കേരളത്തിലുടനീളം നഗര, ഗ്രാമ വ്യത്യാസങ്ങളില്ലാതെ ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണു കന്പനി ലക്ഷ്യമിടുന്നത്. രണ്ടു മെഗാവാട്ട് വരെ പുനരുപയോഗ സാധ്യതയുള്ള ഊർജം പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ചാർജിംഗ് സ്റ്റേഷനുകളിൽ സോളാർ സംവിധാനവും ഉൾക്കൊള്ളിക്കും.