നിഫ്റ്റിയില്‍ 4.9 ശതമാനം വരുമാനവളര്‍ച്ച ; 2025ലെ വിപണി അവലോകനവുമായി കൊട്ടക് സെക്യൂരിറ്റീസ്
Wednesday, December 11, 2024 12:19 AM IST
കൊച്ചി: 2025 സാമ്പത്തികവര്‍ഷം അവസാനത്തോടെ 4.9 ശതമാനം വരുമാന വളര്‍ച്ച നിഫ്റ്റിയില്‍ പ്രതീക്ഷിക്കാമെന്നു കൊട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ വിപണി അവലോകന റിപ്പോര്‍ട്ട്.
ട്രംപ് ഭരണകൂടത്തിന്റെ വ്യാപാരനയങ്ങളും സാമ്പത്തിക പരിഷ്കാരങ്ങളും ആഗോള വിപണികളെ തടസപ്പെടുത്തുകയും ഡോളറിന്റെ കരുത്ത് വര്‍ധിക്കുകയും ചെയ്യുമെന്നതിനാല്‍ 2025ല്‍ കനത്ത ചാഞ്ചാട്ടം നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വരുംവര്‍ഷങ്ങളില്‍ നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട ഓഹരി, കമ്മോഡിറ്റി, കറന്‍സി വീക്ഷണങ്ങളോടൊപ്പം മാക്രോ ഇക്കണോമിക് വീക്ഷണവും ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് കൊട്ടക് സെക്യൂരിറ്റീസ് പുറത്തിറക്കിയത്.
2025ൽ സ്വര്‍ണവും വെള്ളിയും തിളങ്ങും. അതേസമയം ക്രൂഡ് പ്രതിസന്ധി നേരിടും.- റി പ്പോർട്ടിൽ പറയുന്നു.