സിയാച്ചിനിൽ സൈനികന് വീരമൃത്യു
Monday, April 21, 2025 3:20 AM IST
ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധസങ്കേതമായ സിയാച്ചിനിൽ ജോലിക്കിടെ സൈനികൻ വീരമൃത്യു വരിച്ചു. ഫയർ ആൻഡ് ഫ്യൂറി കോർജനറൽ ഓഫീസർ കമാൻഡിംഗ് നായിബ് സുബേദാർ ബൽദേവ് സിംഗാണ് വീരമൃത്യു വരിച്ചത്. മരണ കാരണം സൈന്യം വെളിപ്പെടുത്തിയിട്ടില്ല.