ഇന്ത്യയിലെത്തുമെന്ന് ഇലോൺ മസ്ക്
Sunday, April 20, 2025 1:00 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാനായതു ബഹുമതിയായി കണക്കാക്കുന്നുവെന്ന് ടെസ്ല സിഇഒ ഇലോൺ മസ്ക്.
ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും മോദിയുമായുള്ള സംഭാഷണത്തെക്കുറിച്ച് സമൂഹമാധ്യമമായ എക്സിൽ അദ്ദേഹം കുറിച്ചു.
വെള്ളിയാഴ്ചയാണ് മസ്കും മോദിയും ടെലിഫോണിൽ സംസാരിച്ചത്. സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള മേഖലയിലെ യുഎസ്–ഇന്ത്യ സഹകരണത്തെ കുറിച്ചായിരുന്നു ആശയവിനിമയം. ഫെബ്രുവരിയിലെ യുഎസ് സന്ദര്‍ശന വേളയിൽ മസ്കുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യയിൽ സാറ്റ്ലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനത്തിന് മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് തയാറെടുന്നുവെന്ന വാർത്തകൾക്കിടെയാണ് ഇരുനേതാക്കളുടെയും ആശയവിനിമയം. സ്റ്റാർലിങ്ക് പ്രതിനിധി ഈയാഴ്ച ആദ്യം വാണിജ്യമന്ത്രി പിയുഷ് ഗോയലുമായി ചർച്ച നടത്തിയിരുന്നു.