മഹാരാഷ്ട്രയിലെ സ്കൂളുകളില്‍ ഹിന്ദി നിര്‍ബന്ധം
Friday, April 18, 2025 2:56 AM IST
മുംബൈ: മഹാരാഷ്ട്രയിലെ മറാഠി, ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളില്‍ ഹിന്ദി ഭാഷാപഠനം നിര്‍ബന്ധമാക്കി.
ദേശീയ വിദ്യാഭ്യാസ നയം പ്രകാരമാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി. നിലവില്‍ ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസുകളില്‍ മറാഠിയും ഇംഗ്ലീഷും മാത്രമേ നിര്‍ബന്ധിത ഭാഷകളായി പഠിപ്പിക്കുന്നുള്ളൂ.