മുടികൊഴിച്ചിലിനു പിന്നാലെ ബുൽധാനയിൽ നഖ പ്രശ്നവും!
Friday, April 18, 2025 2:56 AM IST
ബുൽധാന: നൂറുകണക്കിനു പേരുടെ മുടി പൂർണമായും കൊഴിഞ്ഞതിലൂടെ വാർത്തയിൽ ഇടം നേടിയ ബുൽധാനയിലെ ജനങ്ങൾ ഇപ്പോൾ നേരിടുന്നത് നഖത്തിനുണ്ടാകുന്ന വൈരൂപ്യം.
ഷെഗാവ് താലൂക്കിലെ നാലു ഗ്രാമങ്ങളിലെ മുപ്പതോളം പേർക്കാണ് നഖത്തിനു പ്രശ്നങ്ങളുള്ളത്. ചിലരുടെ നഖം പറിഞ്ഞനിലയിലാണ്. ഇവർക്ക് പ്രാഥമിക ചികിത്സ നല്കി. കൂടുതൽ പരിശോധനകൾക്കായി ഷെഗാവിലെ ആശുപത്രിയിലേക്ക് അയയ്ക്കുമെന്ന് ബുൽധാന ഹെൽത്ത് ഓഫീസർ ഡോ. അനിൽ ബാൻകർ പറഞ്ഞു.
മുടികൊഴിച്ചിലിനു കാരണമായ ഉയർന്ന അളവിലുള്ള സെലേനിയമാണ് നഖവൈരൂപ്യത്തിനും കാരണമെന്നാണു നിഗമനം.