ജാതി സെൻസസ്: സുപ്രധാന തീരുമാനങ്ങളില്ലാതെ പ്രത്യേക മന്ത്രിസഭാ യോഗം
Friday, April 18, 2025 2:56 AM IST
ബംഗളൂരു: ജാതി സെൻസസ് സംബന്ധിച്ച് പ്രത്യേക തീരുമാനങ്ങളൊന്നും എടുക്കാതെ കർണാടകയിലെ പ്രത്യേക മന്ത്രിസഭാ യോഗം.
മന്ത്രിമാരുടെയും അഭിപ്രായങ്ങൾ അടുത്ത മന്ത്രിസഭാ യോഗത്തിൽ എഴുതിയോ വാക്കാലോ അറിയിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചുവെന്ന് മന്ത്രി രാമലിംഗ റെഡ്ഢി പറഞ്ഞു.
ജാതി സെൻസസ് റിപ്പോർട്ടിനെതിരേ പ്രബല സമുദായങ്ങളായ ലിംഗായത്തും വൊക്കലിഗയും ആശങ്ക അറിയിച്ചിരുന്നു. അതേസമയം, ദളിത്, ഒബിസി വിഭാഗങ്ങൾ റിപ്പോർട്ടിനെ പിന്തുണയ്ക്കുന്നു. 160 കോടി രൂപ ചെലവിട്ടാണ് ജാതി സെൻസസ് നടത്തിയത്.