നവീൻ പട്നായിക് ഒന്പതാം തവണയും ബിജെഡി അധ്യക്ഷനാകും
Friday, April 18, 2025 2:56 AM IST
ഭുവനേശ്വർ: ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക് തുടർച്ചയായി ഒന്പതാം തവണയും ബിജെഡി അധ്യക്ഷനാകും.
ഇന്നലെ പ്രസിഡന്റ് സ്ഥാനത്തേക്ക് പട്നായിക് നാമനിർദേശ പത്രിക സമർപ്പിച്ചു. മറ്റാരും പത്രിക നല്കിയിട്ടില്ല.
1997 മുതൽ തുടർച്ചയായി എട്ടു തവണ ബിജെഡി അധ്യക്ഷനായത് പട്നായിക്കാണ്. ഇതിനു മുന്പ് പാർട്ടി അധ്യക്ഷനായത് 2020 ഫെബ്രുവരിയിലാണ്.