ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിക്ക് ലക്ഷത്തിലധികം രജിസ്ട്രേഷൻ
Monday, April 21, 2025 3:20 AM IST
മുംബൈ: മേയ് ഒന്നു മുതൽ നാലുവരെ മുംബൈയിൽ സംഘടിപ്പിക്കുന്ന പ്രഥമ ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി- വേവ്സ് 2025-ൽ ലക്ഷത്തിലധികം രജിസ്ട്രേഷനുകൾ ലഭിച്ചതായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.
വേവ്സ് 2025-ൽ വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള മാധ്യമ, വിനോദ മേഖലയിലേക്കുള്ള സംഭാവനകളെ അംഗീകരിച്ചുകൊണ്ട് മികച്ച നൂതനാശയ വിദഗ്ധർക്ക് പുരസ്കാരങ്ങൾ നൽകി ആദരിക്കും.
സർഗാത്മക സൃഷ്ടികൾ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും വേവ്സ് വഴി വേദി ഒരുക്കും. അവിടെ സ്രഷ്ടാക്കൾക്ക് അവരുടെ ഉള്ളടക്കം വാഗ്ദാനം ചെയ്യാനും സ്ഥാപനങ്ങൾക്ക് ഗുണനിലവാരമുള്ള സർഗാത്മക സൃഷ്ടികൾ കണ്ടെത്താനും കഴിയുമെന്നും മന്ത്രി പറഞ്ഞു.