ജെഇഇ മെയിൻ: 24 പേർക്ക് 100 പെർസെന്റൈൽ
Sunday, April 20, 2025 1:00 AM IST
ന്യൂഡൽഹി: എൻജിനിയറിംഗ് പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് എക്സാമിനേഷന് (ജെഇഇ) മെയിന്‍ 2025 രണ്ടാം സെഷൻ ഫലം പ്രസിദ്ധീകരിച്ചു.
24 വിദ്യാര്‍ഥികളാണ് ഇത്തവണ 100 പെർസെന്റൈൽ നേടിയതെന്ന് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
ഇതിൽ ഏഴു പേർ രാജസ്ഥാൻകാരാണ്. മഹാരാഷ്ട്ര, ബംഗാള്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഡല്‍ഹി, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിദ്യാർഥികളാണ് അവശേഷിച്ചവർ.
കേരളത്തില്‍ നിന്ന് ആര്‍ക്കും 100 പെർസെന്റൈൽ ലഭിച്ചിട്ടില്ല. രണ്ടാം സെഷനിൽ 9.92 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. ആദ്യ സെഷനിൽ 10.61 ലക്ഷം വിദ്യാർഥികളും.