ജസ്റ്റീസ് ബി.ആർ. ഗവായ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റീസാകും
Thursday, April 17, 2025 2:09 AM IST
ന്യൂഡൽഹി: ജസ്റ്റീസ് ബി.ആർ. ഗവായ് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റീസാകും. നിലവിലെ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന മേയ് 13നു വിരമിക്കുന്ന ഒഴിവിലാണിത്.
ജസ്റ്റീസ് ബി.ആർ. ഗവായിയെ ചീഫ് ജസ്റ്റീസാക്കണമെന്നു കേന്ദ്ര സർക്കാരിനോട് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന നിർദേശിച്ചു.
സീനിയോറിറ്റിയിൽ രണ്ടാമനാണ് ജസ്റ്റീസ് ഭൂഷൺ രാമകൃഷ്ണ ഗവായ്. ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനുശേഷം സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പദവിയിലെത്തുന്ന രണ്ടാമത്തെ ദളിത് വിഭാഗക്കാരനാകും ജസ്റ്റീസ് ഗവായ്.